ഓ​ട്ടോ​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് കു​ട്ടി​ക​ള​ട​ക്കം നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്

12:47 AM May 29, 2023 | Deepika.com
ത​ളി​പ്പ​റ​മ്പ്: കാ​ഞ്ഞി​ര​ങ്ങാ​ട് ഓ​ട്ടോ​റി​ക്ഷ​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​ല​ക്കോ​ട് സ്വ​ദേ​ശി​ക​ൾ​ക്കാ​ണ് പ​രു​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.20 ആയിരുന്നു അ​പ​ക​ടം.
അ​പ​ക​ട​ത്തി​ൽ ഓ​ട്ടോറി​ക്ഷായാ​ത്രി​ക​രാ​യ ആ​ല​ക്കോ​ട് സ്വ​ദേ​ശി കൈ​നി​ക്ക​ൽ മ​ഠം ശ്രീ​കു​മാ​ർ, ഭാ​ര്യ ഗി​രി​ജ, പേ​ര​മ​ക​ൻ ശ​ബ​രി​നാ​ഥ്, ഡ്രൈ​വ​ർ കെ.​വി. ബി​നോ​യ് എ​ന്നി​വ​ർ​ക്കാ​ണ് പ​രിക്കേ​റ്റ​ത്. ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന ആ​റ് മാ​സം പ്രാ​യ​മു​ള്ള ശൗ​രി കൃ​ഷ്ണ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു.
ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ശ്രീ​കു​മാ​റി​ന്‍റെ മ​ക​ളെ കാ​ണാ​ൻ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ണ്ണൂ​രി​ലേ​ക്ക് പോ​കു​മ്പോ​ൾ എ​തി​രെ വ​രി​ക​യാ​യി​രു​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​രും ഇ​തു​വ​ഴി വാ​ഹ​ന​ത്തി​ൽ പോ​കു​ന്ന​വ​രു​മാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.