ചെറുപുഴ: ചെറുപുഴ ടൗൺ റസിഡന്റ്സ് അസോസിയേഷൻ ആദര സമ്മേളനവും പുസ്തക സംവാദവും സംഘടിപ്പിച്ചു. നെഹ്റു യുവകേന്ദ്ര ഫെസിലിറ്റേറ്റർ പുരസ്കാരം നേടിയ കെ. ദാമോദരനെ പയ്യന്നൂർ കുഞ്ഞിരാമൻ ഉപഹാരം നൽകി ആദരിച്ചു.
പഞ്ചായത്തംഗം എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചെറുപുഴ ഗ്രാമീണ വായനശാല പ്രസിഡന്റ് വി. കൃഷ്ണൻ, പ്രാപ്പോയിൽ നാരായണൻ, സാബു മാളിയേക്കൽ, ഇ. രവീന്ദ്രൻ, ടി.വി. അൻസാർ, ഷൈല നാരായണൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പുസ്തക സംവാദവും നടന്നു.
കഞ്ചാവുമായി
ഒരാൾ പിടിയിൽ
കതിരൂർ: അഞ്ചാംമൈൽ പൊന്ന്യം റോഡ് ജംഗ്ഷനിൽ വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഒരാൾ കതിരൂർ പോലീസിന്റെ പിടിയിലായി. പതിവു പട്രോളിംഗിനിടെ സംശയം തോന്നിയ പോലീസ് ഇയാളെ പരിശോധിക്കുകയായിരുന്നു. ധർമടത്തെ എ. ഖലീൽ (39) എന്നയാളാണ് പിടിയിലായത്.
ഇയാളുടെ കയ്യിൽ സൂക്ഷിച്ചിരുന്ന സഞ്ചിയിൽ നിന്ന് 355 ഗ്രാം കഞ്ചാവ് പോലീസ് പിടികൂടി. തുടർന്ന് എൻഡിപിഎസ് ആക്ട് പ്രകാരം കതിരൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. സബ് ഇൻസ്പെക്ടർ സി.പി. ബിജോയ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജ്യോതിഷ്, ബിജേഷ്, ഡ്രൈവർ നിജിത്ത് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
ആദര സമ്മേളനവും പുസ്തക സംവാദവും
12:46 AM May 29, 2023 | Deepika.com