തുറവൂർ: കാറിടിച്ച് ഓട്ടോ യാത്രികയായ വീട്ടമ്മ മരിച്ചു. അരൂർ പുത്തൻ വീട്ടിൽ അന്നമ്മ (82) ആണ് മരിച്ചത്. അരൂർ പള്ളി ഭാഗത്തു നിന്ന് കെൽട്രോൺ കൺട്രോൾസിന് തെക്ക് ഭാഗത്തേക്ക് ഓട്ടോയിൽ പോകുന്പോഴാണ് അപകടം. ഉടൻതന്നെ നെട്ടൂർ ലെയ്ക്ക് ഷോർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. സംസ്കാരം നടത്തി. പറവൂരിൽനിന്ന് ആലപ്പുഴയ്ക്കു പോകുകയായിരുന്നു കാർ. ഭർത്താവ് ആന്റണി. മക്കൾ: റീന, സിസ്റ്റർ ലീന, നീന. മരുമക്കൾ: ജോസ്, ലോഷ്മോൻ.
സൗജന്യ മത്സരപരീക്ഷ
പരിശീലനം
തൊടുപുഴ: ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ സമന്വയ പദ്ധതി 2023-24ന്റെ ഭാഗമായി പിഎസ് സി നടത്തുന്ന വിവിധ മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന പട്ടികജാതി, പട്ടികവർഗക്കാരായ, എസ്എസ്എൽസി മുതൽ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി 60 ദിവസത്തെ സ്റ്റൈപ്പന്റോടുകൂടിയ സൗജന്യ മത്സരപരീക്ഷാ പരിശീലനം സംഘടിപ്പിക്കും.
കാറിടിച്ച് ഓട്ടോ യാത്രികയായ വീട്ടമ്മ മരിച്ചു
11:55 PM May 28, 2023 | Deepika.com