കോട്ടയം: വാധ്യായർ സമുദായം നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് സർക്കാരിൽനിന്നു നീതി ലഭ്യമാക്കുമെന്നും വ്യത്യസ്തമായ പേരുകൾ മൂലം നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കഴിയുമെന്നും കിർതാഡ്സ് നൽകിയ രേഖ നിയമസഭയിലൂടെ പരിഹരിക്കുമെന്നും മന്ത്രി വി. എൻ. വാസവൻ.
വാധ്യായർ മഹാസഭ സംസ്ഥാന ജനറൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സോമദാസ് വെട്ടിക്കവല അധ്യക്ഷനായി. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യപ്രഭാഷണം നടത്തി.തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അവാർഡ് ദാനം നിർവഹിച്ചു. രാവിലെ നടന്ന പ്രതിനിധി സമ്മേളനം ആർ.എസ്. അജിത്കുമാർ ഉദ്ഘാടനം ചെയ്തു.
മഹാസഭ വൈസ് പ്രസിഡന്റുമാരായ സുരേന്ദ്രദാസ് കണ്ണൂർ, മണിബാലൻ മാവേലിക്കര, സെക്രട്ടറി മാരായ സജീവ് പാല സോമരാജ് പത്തനാപുരം, ബൈജു തൃശൂർ, ബിജുരാജ് സേനാപതി, ഗീതാ സുകുമാരൻ പത്തനംതിട്ട ഡോക്ടർ അജിത്കുമാർ കരുനാഗപ്പള്ളി രവി മൂവാറ്റുപുഴ, പ്രീത് നൂറനാട് ഗോപിനാഥ് പൂഞ്ഞാർ, വിനോദ് കൂത്രപ്പള്ളി, സജിത്ത് കണ്ണൂർ, ബാലകൃഷ്ണൻ കോഴിക്കോട് തുടങ്ങിയവർ പ്രസംഗിച്ചു.
വാധ്യായർ സമുദായത്തിന് സാമൂഹികനീതി ഉറപ്പാക്കും: മന്ത്രി വി.എൻ. വാസവൻ
11:49 PM May 28, 2023 | Deepika.com