വനാ​തി​ർ​ത്തി​യി​ലെ മ​നു​ഷ്യ​ക്കു​രു​തി​ക്ക് വി​രാ​മ​മി​ട​ണം: കേ​ര​ള കോ​ൺ​ഗ്ര​സ് -എം

11:49 PM May 28, 2023 | Deepika.com
കോ​​ട്ട​​യം: വ​​നാ​​തി​​ർ​​ത്തി പ​​ങ്കി​​ടു​​ന്ന ജ​​ന​​വാ​​സ മേ​​ഖ​​ല​​ക​​ളി​​ൽ വ​​ന്യ​​മൃ​​ഗ​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന മ​​നു​​ഷ്യ​​ക്കു​​രു​​തി​​ക്ക് വി​​രാ​​മ​​മി​​ടു​​ന്ന ന​​ട​​പ​​ടി​​ക​​ൾ യു​​ദ്ധ​​കാ​​ലാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ കൈ​​ക്കൊ​​ള്ള​​ണ​​മെ​​ന്ന് കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് -എം ​​സം​​സ്ഥാ​​ന ഓ​​ഫീ​​സ് ചാ​​ർ​​ജ് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ടു. ജ​​ന​​ങ്ങ​​ൾ​​ക്ക് ജീ​​വ​​ഭ​​യ​​മി​​ല്ലാ​​തെ ജീ​​വി​​ക്കാ​​നും കൃ​​ഷി​​യ​​ട​​ക്ക​​മു​​ള്ള ജോ​​ലി​​ക​​ളി​​ലേ​​ർ​​പ്പെ​​ടാ​​നു​​മു​​ള്ള സാ​​ഹ​​ച​​ര്യ​​മാ​​ണ് മ​​ല​​യോ​​ര മേ​​ഖ​​ല​​യി​​ൽ ഇ​​പ്പോ​​ൾ വേ​​ണ്ട​​തെ​​ന്നും സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ് പ​​റ​​ഞ്ഞു.​
ദ​​ളി​​ത് ഫ്ര​​ണ്ട് -എം ​​സം​​സ്ഥാ​​ന ജ​​ന​​റ​​ൽ ബോ​​ഡി യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.​ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഉ​​ഷാ​​ല​​യം ശി​​വ​​രാ​​ജ​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ബേ​​ബി ഉ​​ഴു​​ത്തു​​വാ​​ൽ, മാ​​ലേ​​ത്ത് പ്ര​​താ​​പ​​ച​​ന്ദ്ര​​ൻ, എം.​സി. ജ​​യ​​കു​​മാ​​ർ, രാ​​മ​​ച​​ന്ദ്ര​​ൻ അ​​ള്ളു​​മ്പു​​റം, രാ​​ജു കു​​ഴി​​വേ​​ലി, സി.​എ. ബാ​​ബു, കെ.​പി. രാ​​ജ​​പ്പ​​ൻ, ബാ​​ബു​​രാ​​ജ് മു​​താ​​ക്ക​​ൽ, പി.​ആ​​ർ. സു​​ശീ​​ല​​ൻ, എ. ​​കെ. അ​​നി​​ൽ​​കു​​മാ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.