ജി​ല്ലാ സ്റ്റാ​മ്പ് ഡി​പ്പോ​യ്ക്കാ​യി നി​ര്‍​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇന്ന്

10:48 PM May 28, 2023 | Deepika.com
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്ത് ജി​ല്ലാ സ്റ്റാ​മ്പ് ഡി​പ്പോ​യ്ക്കാ​യി നി​ര്‍​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇന്ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ നി​ര്‍​വ​ഹി​ക്കു​മെ​ന്ന് സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്തു​വ​ക കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ജി​ല്ലാ സ്റ്റാ​മ്പ് ഡി​പ്പോ​യ്ക്കാ​യി 2.15 കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് ഇ​രു​നി​ല മ​ന്ദി​രം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.
യോ​ഗ​ത്തി​ല്‍ എം.​എം മ​ണി എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ബി​നു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. കു​ഞ്ഞ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ പി.​എ​ന്‍. വി​ജ​യ​ന്‍, എം.​എ​ന്‍. ഗോ​പി, ടി.​എം ജോ​ണ്‍, ലേ​ഖാ ത്യാ​ഗ​രാ​ജ​ന്‍, ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ല്‍, സി​ബി മൂ​ലേ​പ്പ​റ​മ്പി​ല്‍, ജി​ന്‍​സ​ണ്‍ പൗ​വ​ത്ത്, എം.​പി. ഷി​ജി​കു​മാ​ര്‍, സ്റ്റാ​മ്പ് ഡി​പ്പോ മാ​നേ​ജ​ര്‍ കെ.​പി. അ​ജി​ത്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.