കുറവിലങ്ങാട്: എംജി സര്‍വകലാശാല ബിരുദ പരീക്ഷയില്‍ കുറവിലങ്ങാട് ദേവമാത കോളജിന് 13 റാങ്കുകൾ.
ബിഎ മലയാളം, ബിഎസ്സി ഫിസിക്സ്, ബിഎസ്സി ബോട്ടണി, ബികോം കോ-ഓപ്പറേഷന്, ബികോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ വിഷയങ്ങളിലാണ് ദേവമാതായിലേക്ക് റാങ്ക് എത്തിയത്.
ബിഎ മലയാളത്തിന് അനുപ്രിയ ജോജോ ഒന്നാം റാങ്ക് നേടി. സിസ്റ്റര്‍ ജിന്റു ജയസ് മൂന്നാം റാങ്കും മെറിന് ഷാജി ഏഴാം റാങ്കും വി. നിത്യ ഒന്‍പതാം റാങ്കും നേടി.
ബിഎസ്സി ഫിസിക്സില്‍ ആര്യ ഭക്തകുമാര് മൂന്നാം റാങ്ക് നേടി. ബിഎസ്സി ബോട്ടണിയില്‍ മൂന്നാം റാങ്ക് അപര്‍ണ ജോര്‍ജും പത്താം റാങ്ക് ആതിര രാജേന്ദ്രനും നേടി.
ബികോം കോ-ഓപ്പറേഷനില്‍ രണ്ട്, ആറ്, ഒന്‍പത് റാങ്കുകള്‍ ദേവമാതായ്ക്കാണ്. രണ്ടാം റാങ്ക് അമല റോഷനും ആറാം റാങ്ക് അഖില്‍ അലക്സും ഒന്‍പതാം റാങ്ക് അശ്വതി പ്രസാദും നേടി.
ബികോം കംപ്യൂട്ടര്‍ ആപ്ലിക്കേഷനിൽ മൂന്നാം റാങ്ക് നമിത ബാബുവും ആറാം റാങ്ക് ആല്ബിന് മാത്യുവും പത്താം റാങ്ക് റെയ്സ് റോയിയും നേടി.
എംജി ബിരുദ പരീക്ഷ: ദേവമാതയ്ക്ക് 13 റാങ്കുകള്‍
10:41 PM May 28, 2023 | Deepika.com