സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ൽ റാ​ങ്ക് തി​ള​ക്കം

10:40 PM May 28, 2023 | Deepika.com
കാ​ഞ്ഞി​ര​പ്പ​ള്ളി: എം​ജി യൂ​ണി​വേ​ഴ്സി​റ്റി ബി​രു​ദ പ​രീ​ക്ഷ​യി​ൽ സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജ് 25 ഉ​ന്ന​ത സ്ഥാ​ന​ങ്ങ​ൾ നേ​ടി മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി.
ബി​കോം ഫൈ​നാ​ൻ​സ് ആ​ൻ​ഡ് ടാ​ക്‌​സേ​ഷ​നി​ൽ മി​ഷാ ഷാ​ജ​ൻ ര​ണ്ടാം റാ​ങ്കും ഐ​വി​ൻ ആ​ൻ ഷാ​ജി മൂ​ന്നാം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി. ബി​എ​സ്‌​സി ബോ​ട്ട​ണി (മോ​ഡ​ൽ-2) യി​ലെ ക്ലാ​രി​സ് റോ​മി, ജി​സ്മി ചെ​റി​യാ​ൻ, ജോ​സ്‌​ലി​ൻ തോ​മ​സ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ആ​ദ്യ മൂ​ന്ന് റാ​ങ്കു​ക​ൾ നേ​ടി. ബി​എ​ഫ്എം പ്രോ​ഗ്രാ​മി​ൽ ഡോ​ണാ തെ​രേ​സ് ഏ​ബ്ര​ഹാം ഒ​ന്നാം റാ​ങ്കും അ​ഭി​ന​വ് സ​ന്തോ​ഷ് ര​ണ്ടാം റാ​ങ്കും നേ​ടി.
ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ്, ബി​എ​സ്‌​സി ഫി​സി​ക്സ്, ബി​എ ഇം​ഗ്ലീ​ഷ്, ബി​എ​സ്‌​സി ബോ​ട്ട​ണി എ​ന്നീ പ്രോ​ഗ്രാ​മു​ക​ളി​ലാ​യി കോ​ള​ജി​ലെ 25 വി​ദ്യാ​ർ​ഥി​ക​ൾ യൂ​ണി​വേ​ഴ്സി​റ്റി ത​ല​ത്തി​ൽ ആദ്യ പ​ത്ത് സ്ഥാ​ന​ങ്ങ​ളി​ലെത്തി.
മി​ക​ച്ച വി​ജ​യം നേ​ടി‍​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും മാ​നേ​ജ്മെ​ന്‍റും പി​ടി​എ​യും അ​ഭി​ന​ന്ദി​ച്ചു.