എലിക്കുളം: കര്‍ഷക തൊഴിലാളി യൂണിയന് എലിക്കുളം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പെന്ഷന് സംരക്ഷണസദസ് ഇരുമ്പുകുത്തിയില്‍ നടത്തി. കെഎസ്കെടിയു കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി വി.എൻ. പീതാംബരന് ഉദ്ഘാടനം ചെയ്തു. പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം പ്രഫ.എം.കെ. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. സിപിഎം എലിക്കുളം ലോക്കല്‍ സെക്രട്ടറി കെ.സി. സോണി, യൂണിയൻ ഏരിയ പ്രസിഡന്റ് എ.കെ. തങ്കച്ചന്, മേഖല സെക്രട്ടറി കെ.എം. അശോക്, പ്രസിഡന്റ് ടി.എൻ. രവീന്ദ്രന് എന്നിവർ പ്രസംഗിച്ചു.
അധ്യാപക ഒഴിവ്
മുരിക്കുംവയൽ: ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം, ഹിസ്റ്ററി എന്നീ ഒഴിവിലേക്കുള്ള ഇന്റർവ്യൂ ജൂൺ ഒന്നിന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. ഉദ്യോഗാർഥികൾ അസൽ രേഖകളുമായി നേരിട്ട് ഓഫീസിൽ ഹാജരാകണം.
യൂണിറ്റ് സമ്മേളനം
പൊൻകുന്നം: അഖിലേന്ത്യ ഐക്യദാർഢ്യ സമാധാനസംഘടനയുടെ പൊൻകുന്നം യൂണിറ്റ് സമ്മേളനം നാളെ വൈകുന്നേരം അഞ്ചിന് പൊൻകുന്നം ഹിൽഡ ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ് എസ്. നായർ സമ്മേളനം ഉദ്ഘാടനം ചെയ്യും.
പെൻഷൻ സംരക്ഷണസദസ്
10:40 PM May 28, 2023 | Deepika.com