ശ്രീകണ്ഠപുരം: കേരള കോൺഗ്രസ് -എം ശ്രീകണ്ഠപുരം മണ്ഡലം പ്രസിഡന്റായിരുന്ന ആർ.കെ. ജയന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ കേരള കോൺഗ്രസ് -എം ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബിജു പുതുക്കള്ളി അധ്യക്ഷത വഹിച്ചു. കെ.ടി. സുരേഷ് കുമാർ, ആർ.കെ. ജയന്റെ ഫോട്ടോ അനാഛാദനം ചെയ്തു. പാർട്ടി പ്രവർത്തകർ പുഷ്പാർച്ചന നടത്തി. ബിനു ഇലവുങ്കൽ, സുരേഷ് ജേക്കബ്, സി.എഫ്. രാജു, അലക്സാണ്ടർ ഇല്ലികുന്നുംപുറം, ബെന്നി മഞ്ഞകഴകുന്നേൽ, റെജി ജോൺ കാര്യാങ്കൽ, ഷാജി കുറ്റ്യാത്ത്, ഷാജി കുര്യൻ , ജോബി മാത്യു എന്നിവർ പ്രസംഗിച്ചു.
ആർ.കെ. ജയനെ അനുസ്മരിച്ചു
07:08 AM May 28, 2023 | Deepika.com