കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ
07:08 AM May 28, 2023 | Deepika.com
തളിപ്പറമ്പ്: കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ തളിപ്പറമ്പ് എക്സൈസ് സംഘം പിടികൂടി. കോൾമൊട്ട ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി ഈശ്വർ റായി (29) യെയാണ് തളിപ്പറമ്പ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എം.വി. അഷ്റഫിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പരിശോധന സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ കെ. ശരത്ത്, കെ. വിനീഷ്, പി. ആർ. വിനീത്, ഡ്രൈവർ അജിത്ത് എന്നിവരും ഉണ്ടായിരുന്നു.