കൊച്ചി: സോഷിലിസത്തിന്റെയും മതേതരത്വത്തിന്റെയും മുഖമുദ്രയില്‍ ഭാരത ജനതയെ ഒന്നിപ്പിക്കാന്‍ ശ്രമിച്ച പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ കര്‍മ പദ്ധതികള്‍ക്ക് പ്രസക്തി വര്‍ധിക്കുകയാണെന്ന് കെപിഎസ്ടിഎ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച നെഹ്റു അനുസ്മരണയോഗം അഭിപ്രായപ്പെട്ടു. വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും കാലഘട്ടത്തിന് ആധുനിക ഇന്ത്യയില്‍ സ്ഥാനമില്ലെന്ന് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം തെളിയിച്ച് തരുമ്പോള്‍ നെഹ്റുവിന്റെ സ്മരണകള്‍ക്ക് അന്ത്യമില്ല എന്ന് ഭാരതം വിളിച്ചു പറയുന്നുവെന്നും യോഗം വിലയിരുത്തി.
മുന്‍ സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി കെ.എല്‍. ഷാജു യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രഞ്ജിത് മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അജിമോന് പൗലോസ്, സംസ്ഥാന കമ്മിറ്റിയംഗം ബിജു വര്‍ഗീസ്, ജില്ലാ ഭാരവാഹികളായ ജോബിന് പോള്‍ വര്‍ഗീസ്, മാര്ട്ടിന് ജോസഫ്, ഷിബി ശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
നെഹ്റുവിന്റെ ചിന്തകള്‍ കാലഘട്ടത്തിന്റെ അനിവാര്യത: കെപിഎസ്ടിഎ
06:44 AM May 28, 2023 | Deepika.com