ആലുവ: ഇരു കൈകളും പിന്നിൽ ബന്ധിച്ച് 11 പെൺകുട്ടികൾ പെരിയാറിൽ നീന്തൽ പ്രകടനം നടത്തി. ലയ്യ ഫാത്തിമ (8), സുസൈൻ സോഫിയ (9), സേറ ഗ്രേസ് (10), അലീന ജോബി(10), മേരി സന ഡെന്നി (11), അലോണ ജോബി (12), നിരഞ്ഞ്ജന ബിജു (12), അനന്യ വാളേരി (14) കെ ആർ ദേവീക, (15), കെ എം ശ്രീദേവി (15), ഫിദ ഫാത്തിമ (16) എന്നിവരാണ് 780 മീറ്റർ നീന്തിയത്.
ഇന്ത്യയുടെ ആദ്യത്തെ വനിതാ മർച്ചന്റ് നേവി ക്യാപ്റ്റനായ രാധിക മേനോൻ ഫ്ലാഗ് ഓഫ് ചേയ്തു. മണപ്പുറം മണ്ഡപം കടവിൽ നിന്നാരംഭിച്ച് മണപ്പുറം ദേശം കടവിലേക്കാണ് നീന്തിയത്. പ്രശസ്ത നീന്തൽ പരിശീലകൻ സജി വളാശേരിയാണ് നേതൃത്വം നൽകിയത്.
പെരിയാറിൽ പെൺകുട്ടികളുടെ നീന്തൽ പ്രകടനം
06:41 AM May 28, 2023 | Deepika.com