കൊച്ചി: കളമശേരി നഗര കുടുംബാരോഗ്യ കേന്ദ്രത്തിന് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) അംഗീകാരം. ശുചിത്വം, സൗകര്യങ്ങള്‍, ഗുണമേന്മ, രോഗീ സൗഹൃദം ഒപി, ലാബ് തുടങ്ങിയവ വിലയിരുത്തിയാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ദേശീയ ഗുണമേന്മ അംഗീകാരം നല്‍കുന്നത്. കളമശേരി നഗര കുടുംബാരോഗ്യ കേന്ദ്രത്തിന് ഈ വിഭാഗങ്ങളില്‍ 91.20 ശതമാന സ്കോര്‍ ലഭിച്ചു.
കൊച്ചി കോര്പറേഷന്, കളമശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ നഗരസഭകളിലായി 16 നഗര ആരോഗ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ ആറ് ആരോഗ്യസ്ഥാപനങ്ങള്‍ എന്‍ക്യുഎഎസ് അംഗീകാരം ഇതിനകം തന്നെ നേടിയിട്ടുണ്ടെന്ന് ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. നിഖിലേഷ് മേനോന് പറഞ്ഞു.
കുടുംബാരോഗ്യ കേന്ദ്രത്തിന് എന്‍ക്യുഎഎസ് അംഗീകാരം
06:41 AM May 28, 2023 | Deepika.com