കളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പുതുതായി പണി കഴിപ്പിച്ച ഫുഡ്കോര്ട്ടിന്റെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് മന്ത്രി പി. രാജീവ് നിര്‍വഹിക്കും. കളമശേരി നഗരസഭ ചെയര്‍പേഴ്സണ്‍ സീമ കണ്ണന് അധ്യക്ഷത വഹിക്കും. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രശ്മി രാജന് പങ്കെടുക്കും.
മന്ത്രി പി. രാജീവിന്റെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഫുഡ് കോര്‍ട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
മെഡിക്കല്‍ കോളജില്‍ ഫുഡ് കോര്‍ട്ട്
06:41 AM May 28, 2023 | Deepika.com