കോതമംഗലം : കർഷകരെ മറന്നുകൊണ്ട് സർക്കാർ മുന്നോട്ടുപോകുന്നതിന് വലിയ വില നൽകേണ്ടി വരുമെന്നും റബറിന്റെ വില സ്ഥിരത ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും കേരള കോണ്ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം. കേരളാ കോണ്ഗ്രസ് ജില്ലാ കമ്മറ്റി നയിച്ച കർഷക രക്ഷാ ലോംഗ് മാർച്ചിന്റെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റൻകൂടിയായ ഷിബു തെക്കുംപുറം.
കർഷകർ സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ്. റബറിന്റെ വില സ്ഥിരത ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. നാളികേരത്തിന്റെ താങ്ങുവില നിശ്ചയിക്കുന്ന കാര്യത്തിലും സർക്കാർ അലഭാവം കാണിച്ചു. സംഭരിച്ച നെല്ലിന് വില നൽകാതെ നെൽ കർഷകരെ വഞ്ചിച്ചു. പച്ചക്കറിയുടെ സംഭരണ വില പുതുക്കി നിശ്ചയിച്ചിട്ട് വർഷങ്ങൾ പിന്നിടുന്നു. കേരളത്തിന്റെ ജീവനാഡിയായ കർഷകന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ അന്പേ പരാജയപ്പെട്ടു. ഭരണം അഴിമതിയും സ്വജന പക്ഷപാതവും മാത്രമായി ചുരുങ്ങിയതായും ഷിബു തെക്കുംപുറം കൂട്ടിച്ചേർത്തു.
റബറിന്റെ വിലസ്ഥിരത ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു: ഷിബു തെക്കുംപുറം
06:38 AM May 28, 2023 | Deepika.com