കോതമംഗലം: വൈസ്മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യാ റീജിയണ്‍ ഇടുക്കി എറണാകുളം ജില്ലകൾ ഉൾപ്പെടുന്ന ഡിസ്ട്രിക്ട് 7ന്റെ ഗവർണർ ലൈജു ഫിലിപ്പിന്റെ സ്ഥാനാരോഹണവും വിവിധ ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന് വൈകിട്ട് അഞ്ചിന് കോതമംഗലം ലയണ്‍സ് ഹാളിൽ നടക്കും. ഡിസ്ട്രിക്ട് കണ്വൻഷൻ റീജിയണൽ ഡയറക്ടർ ജോർജ് അന്പാട്ട് ഉദ്ഘാടനം ചെയ്യും. ഗവർണർ വി.സി. ജോണ്സണ് അധ്യക്ഷത വഹിക്കും. സ്ഥാനാരോഹണ ചടങ്ങുകൾ റീജണൽ ഡയറക്ടർ ഇലക്ട് സുനിൽ ജോണ്‍ നിർവഹിക്കും.
റീജിയണൽ പ്രോജക്ടുകളായ പാർപ്പിടം പദ്ധതി ഐസിഎം പ്രഫ. എം.കെ. ബാബു, തൊഴിലിടം പദ്ധതിയുടെ ഭാഗമായി തയ്യൽ മെഷീൻ വിതരണത്തിന്റെ ഉദ്ഘാടനം മുൻ ആർഡി ബാബു ജോർജ് കളിയിടം, പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ ലൈബ്രറി പഠനോപകരങ്ങളുടെ വിതരണോദ്ഘാടനം റീജിയണൽ ട്രഷറർ ജോസഫ് വറുഗീസ് എന്നിവർ നിർവഹിക്കും. ഡിസ്ട്രിക്ടിലെ 24 ക്ലബുകൾ ചേർന്ന് ഒരു കോടിയുടെ പദ്ധതികളാണ് നടപ്പാക്കുക. എൽആർഡി ബേബി മാത്യു, ടോമി ചെറുകാട്, ജോർജ് എടപ്പാറ, ബിജു മാത്യു, എൽദോ ഐസക് എന്നിവർ പ്രസംഗിക്കും.
ഭാരവാഹികളായി ലൈജു ഫിലിപ് (ഡിസ്ടിക്ട് ഗവർണർ), ബേബിച്ചൻ നിധീരിക്കൽ (സെക്രട്ടറി), മിൽസണ്‍ ജോർജ് (ട്രഷറർ), ബിനോയി പോൾ (ബുള്ളറ്റിൻ എഡിറ്റർ), ബേസിൽ മാത്യു (വെബ് മാസ്റ്റർ), രാജി രാജു (മെനറ്റ്സ് കോ-ഓർഡിനേറ്റർ), ധന്യ സണ്ണി (യൂത്ത് കോ-ഓർഡിനേറ്റർ), സോണിയ പോൾ (ക്യാബിനറ്റ് സെക്രട്ടറി) എന്നിവർ ചുമതലയേൽക്കും.
വൈസ്മെൻസ് ഗവർണറുടെ സ്ഥാനാരോഹണം
06:38 AM May 28, 2023 | Deepika.com