കല്ലൂർക്കാട്: കല്ലൂർക്കാട് പഞ്ചായത്ത് ഓഫീസ് കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നാളെ രാവിലെ 8.30ന് ഡീൻ കുര്യാക്കോസ് എംപി നിർവഹിക്കും. മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യപ്രഭാഷണം നടത്തും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിൻ, മുൻ എംഎൽഎമാരായ എൽദോ ഏബ്രഹാം, ജോസഫ് വാഴയ്ക്കൻ, പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഫ്രാൻസിസ് തെക്കേക്കര, എൻ.എ. റെജീന ബീവി, ഷൈനി ജയിംസ്, റാണിക്കുട്ടി ജോർജ്, സണ്ണി സെബാസ്റ്റ്യൻ, ഡെൽസി ലൂക്കാച്ചൻ, എ.കെ. ജിബി, ഷിവാഗോ തോമസ് തുടങ്ങിയവർ പ്രസംഗിക്കും.
മാത്യു കുഴൽനാടൻ എംഎൽഎ, മുൻ എംഎൽഎ എൽദോ ഏബ്രഹാം എന്നിവരുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള ഒന്നരക്കോടി ചെലവഴിച്ചാണ് കെട്ടിട നിർമാണം നടത്തുന്നത്.
കല്ലൂർക്കാട് പഞ്ചായത്ത് ഓഫീസ് ശിലാസ്ഥാപനം നാളെ
03:21 AM May 28, 2023 | Deepika.com