കോതമംഗലം: താലൂക്കിൽ 51 പേർക്കു കൂടി പട്ടയം അനുവദിക്കുവാൻ തീരുമാനം. താലൂക്ക് ഓഫീസിൽ നടന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗത്തിൽ 51 അപേക്ഷകൾക്കാണ് അംഗീകാരം നൽകിയത്. കുട്ടന്പുഴ വില്ലേജ്-46, ഇരമല്ലൂർ വില്ലേജ്-രണ്ട്, പല്ലാരിമംഗലം-ഒന്ന്, തൃക്കാരിയൂർ-രണ്ട് എന്നിങ്ങനെ നാല് വില്ലേജുകളിൽനിന്നുള്ള അപേക്ഷകളാണ് കമ്മിറ്റി അംഗീകരിച്ചത്.
യോഗത്തിൽ ആന്റണി ജോണ് എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കാന്തി വെള്ളക്കൈയ്യൻ, മാമച്ചൻ ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റാണിക്കുട്ടി ജോർജ്, റഷീദ സലിം, തഹസീൽദാർ റെയ്ച്ചൽ കെ. വർഗീസ്, എൽആർ തഹസീൽദാർ കെ.എം. നാസർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
കോതമംഗലം താലൂക്കിൽ 51 പേർക്കു കൂടി പട്ടയം
03:21 AM May 28, 2023 | Deepika.com