മൂവാറ്റുപുഴ: ദുബായിൽ നടന്ന ഏഷ്യൻ പഞ്ചഗുസ്തി ചാന്പ്യൻഷിപ്പിൽ ഇന്ത്യക്കായി രണ്ടു സ്വർണ മെഡലുകൾ കരസ്ഥമാക്കി മൂവാറ്റുപുഴയുടെ അഭിമാനമായി മാറിയ കാവന ഇടക്കുടിയിൽ മധു മാധവിനെ സിപിഐ മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
മന്ത്രി പി. പ്രസാദ് മധു മാധവിന് ഉപഹാരം നൽകി. സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കണ്ട്രോൾ കമ്മീഷൻ അംഗം ഇ.കെ. ശിവൻ, ജില്ലാ അസി. സെക്രട്ടറി ശാന്തമ്മ പയസ്, മണ്ഡലം സെക്രട്ടേറിയറ്റംഗം വിൻസൻ ഇല്ലിക്കൽ എന്നിവർ പ്രസംഗിച്ചു. സിപിഐ ആവോലി ലോക്കൽ കമ്മിറ്റിയംഗമാണ് മധു മാധവൻ.
മധു മാധവിനെ ആദരിച്ചു
03:21 AM May 28, 2023 | Deepika.com