നെന്മാ​റ കോ​ത​കു​ളം ന​വീ​ക​ര​ണം

03:09 AM May 28, 2023 | Deepika.com
നെന്മാ​റ: ടൗ​ണ്‍ പ​രി​സ​ര​ത്ത് നെന്മാറ ക​യ​റാ​ടി റോ​ഡി​നു സ​മീ​പ​മാ​യി വേ​ട്ട​ക്കൊ​രു മ​ക​ൻ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള കോ​ത​കു​ള​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങൾ ആരംഭിച്ചു. ഒ​രേ​ക്ക​റോ​ളം വ​ലി​പ്പ​മു​ള്ള കു​ള​ത്തി​ന്‍റെ ചു​റ്റു​മ​തി​ലും നാ​ലു വ​ശ​ത്തു​മു​ള്ള ക​ൽ​പ്പ​ട​വു​ക​ളും ഇ​ടി​ഞ്ഞു​വീ​ണു കി​ട​ക്കു​ക​യാ​ണ്. സ​മീ​പ​ത്തെ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു വ​ർ​ഷ​ങ്ങ​ളാ​യി ചെളി അ​ടി​ഞ്ഞു​കൂ​ടി വെ​ള്ള​ത്തി​ന് പ​ച്ച​നി​റ​വും ദു​ർ​ഗ​ന്ധ​വും ആ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ കു​ളം ഉ​പ​യോ​ഗി​ക്കാ​തെ​യാ​യി. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ മു​ഖേ​ന കു​ളം ന​ന്നാ​ക്കാ​ൻ വേ​ണ്ടി പ്ര​ദേ​ശ​വാ​സി​ക​ൾ നി​വേ​ദ​നം ന​ൽ​കി​യെ​ങ്കി​ലും പു​ന​രു​ദ്ധാ​ര​ണ ന​ട​പ​ടി​ക​ൾ നീ​ളു​ക​യാ​യി​രു​ന്നു.

കു​ള​ത്തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം പ​ഞ്ചാ​യ​ത്തി​നോ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റാ​ത്ത​താ​ണ് ന​വീ​ക​ര​ണ​ത്തി​ന് തു​ക വ​ക​യി​രു​ത്താ​ൻ ത​ട​സ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നെന്മാ​റ പ​ഞ്ചാ​യ​ത്ത് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കു​ള​ത്തി​ലെ ചെ​ളി നീ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ഇ​പ്പോ​ൾ ആ​രം​ഭി​ച്ച​ത്. ഇ​തി​നാ​യി നാ​ലു​ദി​വ​സ​ത്തോ​ള​മാ​യി ര​ണ്ടു മോ​ട്ടോ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് കു​ള​ത്തി​ലെ വെ​ള്ളം പ​ന്പ് ചെ​യ്ത് വ​റ്റി​ച്ചു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ നി​ര​വ​ധി സം​ഘ​ട​ന​ക​ൾ നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​ന് ഈ ​കു​ളം ഉ​പ​യോ​ഗി​ച്ചി​രു​ന്നു.