കോവളം ജലപാത: പനത്തുറയിൽ റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം അളന്നുതിട്ടപ്പെടുത്തി

03:05 AM May 28, 2023 | Deepika.com
കാോ​വ​ളം:​ കോ​വ​ളം ജ​ല​പാ​ത​യു​ടെ ഭാ​ഗ​മാ​യി ഉ​ൾ​നാ​ട​ൻ ജ​ലഗ​താ​ഗ​ത വ​കു​പ്പ് പ​ന​ത്തു​റ​യി​ൽ നി​ർമിക്കു​ന്ന പാ​ല​ത്തി​നാ​യി റ​വ​ന്യൂ ഉ​ദ്യാേ​ഗസ്ഥ​ർ സ്ഥ​ലം അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി.

പാ​ലം നി​ർ​മിക്കാ​നു​ദേശി​ക്കു​ന്ന സ്ഥ​ലം പ​ന​ത്തു​റ ക്ഷേ​ത്ര​ത്തി​ന്‍റേതാ​ണെ​ന്ന് നാ​ട്ടു​കാ​രും സ​ർ​ക്കാ​ർ സ്ഥ​ല​മാ​ണെ​ന്ന് റ​വ​ന്യൂ വ​കു​പ്പി​ന്‍റേയും നി​ല​പാ​ടാ​ണ് ത​ർ​ക്ക​ത്തി​നു കാ​ര​ണം. ക്ഷേ​ത്രം വ​ക സ്ഥ​ലം ഒ​ഴി​വാ​ക്കി പാ​ലം നി​ർ​മിക്ക​ണമെ​ന്നും ഇ​തി​നാ​യി നി​ല​വി​ലെ അ​ലൈ​ൻമെ​ന്‍റ് മാ​റ്റ​ണ​മെ​ന്നും ധീ​വ​ര​സ​ഭ​യും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തു പ​രി​ഗ​ണി​ക്കാ​തെ ക​ഴി​ഞ്ഞ ദി​വ​സം പാ​ലം നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ ജെ​സി​ബി അ​ട​ക്ക​മു​ള്ള യ​ന്ത്ര​ങ്ങ​ളും സാ​ധ​ന​ങ്ങളു​മാ​യി എ​ത്തി​യ ഉ​ദ്യാേ​ഗ​സ്ഥ​രെ ത​ട​ഞ്ഞി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​നത്തി​ൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി സ​ബ്ക​ള​ക്ട​ർ ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് ഭൂ​മി ആ​രു​ടേ​തെ​ന്നു ക​ണ്ടെ​ത്താ​ൻ ലാ​ൻ​ഡ് ത​ഹ​സി​ൽ​ദാ​ർ കെ.​ജി. മോ​ഹ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്ക് സ​ർ​വേയ​ർ​മാ​രെ​ത്തി സ്ഥ​ലം അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി​യ​ത്. ഇ​ത് സം​ബന്ധി​ച്ചു​ള​ള റി​പ്പോ​ർ​ട്ട് സ​ബ്ക​ള​ക്ട​ർ​ക്ക് കൈ​മാ​റി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ജ​ല​പാ​ത​യി​ലൂ​ടെ ബോ​ട്ട് ക​ട​ന്നു​വ​രു​മ്പോ​ൾ ഉ​യ​രു​ക​യും ശേ​ഷം താ​ഴു​ക​യും ചെ​യ്യു​ന്ന ലി​ഫ്റ്റി​ംഗ് പാ​ല​മാ​ണ് സ്ഥാ​പി​ക്കു​ക. നാ​ട്ടു​കാ​ർ​ക്കും അ​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കും ക​ട​ന്നു​പോ​കാ​ൻ ത​ക്ക​ത​ര​ത്തി​ലു​ള​ള പ്ര​ത്യേ​ക റാ​മ്പും പാ​ല​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്ന് ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് അറിയിച്ചു.