പാറശാല: രണ്ടാം ഇടതു സര്‍ക്കാരിന്റെ വാര്‍ഷികത്തിനു കുടിവെള്ളമില്ലാതെ ജനം വലയുന്നു.
കൊല്ലയില്‍ പഞ്ചായത്തിലെ പുതുശേരിമഠം വാര്‍ഡിലെ പിആര്ഡിഎസ്് കോളനിയിലാണ് കഴിഞ്ഞ രണ്ടു മാസമായി കുടിവെള്ളം ലഭിക്കാതെ പൊതുജനം വലയുന്നത്.
വാട്ടര്‍ അഥോറിറ്റിയുടെ വെള്ളമാണ് നേരത്തെ ലഭിച്ചിരുന്നന്നത്. റോഡ് വെട്ടിപൊളിച്ചതുമായി ബന്ധപ്പെട്ടാണു കുടിവെള്ളം കിട്ടാതായത്. അധികൃതരെ അറിയിച്ചുവെങ്കിലും യാതൊരു നടപടിയും ഇല്ലാതെ പരസ്പരം പഴി ചാരുകയാണ്. പഞ്ചായത്തിന്റെ ഭാഗത്തുനിന്നും കുടിവെള്ളം ലഭിക്കാനുള്ള നീക്കം ഒന്നും നടക്കുന്നില്ലായെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പൊക്കം കൂടിയ പ്രദേശമായതിനാല്‍ കിണറുകളിലും വെള്ളമില്ലാത്തതു ഗുരുതരമായ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്.
വേനല്‍ക്കാലമായതിനാല്‍ അടിയന്തിരമായി കുടിവെള്ളം ലഭിക്കാനുള്ള നടപടിയുണ്ടാകണമെന്ന് കോണ്‍ഗ്രസ് കൊല്ലയില്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കൊല്ലയില്‍ ആനന്ദന് അധികൃതരോട് ആവശ്യപ്പെട്ടു.
കൊറ്റാമം പിആര്ഡിഎസില് കുടിവെള്ളമില്ല: വലഞ്ഞ് ജനം
03:05 AM May 28, 2023 | Deepika.com