ചേർത്തല: സ്വകാര്യ ബസ് യാത്രയ്ക്കിടെ വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുത്ത ആന്ധ്ര സ്വദേശികളായ സ്ത്രീകളെ യാത്രക്കാരുടെ സഹായത്തോടെ പോലീസ് പിടികൂടി. തിരുപ്പൂർ ചെട്ടിപ്പാളയം കോവിൽ വളവ് ഡോർ നമ്പർ 13ൽ താമസിക്കുന്ന ദേവി (39), ശിവ (36) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഇന്നലെ രാവിലെ കോട്ടയത്തുനിന്നു ചേർത്തലയ്ക്കു സർവീസ് നടത്തിയ സ്വകാര്യ ബസിൽ യാത്ര ചെയ്ത വാരനാട് കുപ്പക്കാട്ടിൽ ദേവകിയുടെ (72) സ്വർണമാലയാണ് ഇവർ പൊട്ടിച്ചെടുത്തത്. മാല പൊട്ടിച്ചത് പെട്ടെന്നു ശ്രദ്ധയിൽപ്പെട്ടതോടെ ദേവകി മറ്റു യാത്രക്കാരോടു വിവരം പറയുകയായിരുന്നു. തുടർന്ന് യാത്രക്കാരുടെ സഹായത്തോടെ ഇരുവരെയും പിടികൂടി ചേർത്തല പോലീസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ബസില്‍ മാലമോഷണം: ആന്ധ്രസ്വദേശിനികൾ പിടിയിൽ
02:12 AM May 28, 2023 | Deepika.com