ചെമ്മലമറ്റം പള്ളിയിൽ അപ്പവും മീനും ഊട്ടുനേർച്ച ഇന്ന്
02:02 AM May 28, 2023 | Deepika.com
ചെമ്മലമറ്റം: പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളിയിൽ വിശുദ്ധ ശ്ലീഹന്മാരുടെ തിരുനാളിനോടനുബന്ധിച്ച് പ്രസിദ്ധമായ അപ്പവും മീനും ഊട്ടുനേർച്ച ഇന്നു നടക്കും. ക്രിസ്തു തന്റെ പരസ്യജീവിത കാലത്ത് ശിഷ്യന്മാരുമായി അപ്പവും മീനും പങ്കുവച്ചതിന്റെ ഓർമയ്ക്കായിട്ടാണ് ശ്ലീഹന്മാരുടെ തിരുനാളിനു നേർച്ച നടത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി ആളുകൾ നേർച്ചയിൽ പങ്കാളികളാകും. രാവിലെ 10ന്ഇടവകക്കാരായ 12 വൈദികർ ചേർന്ന് തിരുനാൾ കുർബാന അർപ്പിക്കും. തുടർന്ന് പന്ത്രണ്ട് ശ്ലീഹന്മാരുടെ പ്രദിക്ഷണവും നേർച്ചസദ്യയും. വികാരി ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ നേർച്ചസദ്യ ആശീർവദിക്കും.