അരീപ്പറന്പ്: ഒറവയ്ക്കൽ-കൂരാലി റോഡിൽ അരീപ്പറന്പ് തൊണ്ടിപ്പടിക്കു സമീപം കലുങ്ക് തകർന്നു. റോഡിലെ വർഷങ്ങൾ പഴക്കമുള്ള കലുങ്കാണ് തകർന്നത്.
ഇന്നലെ രാവിലെയാണ് സംഭവം. സമീപവാസികൾ മണർകാട് പോലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് പാന്പാടി പിഡബ്ല്യുഡി ഓഫീസിൽനിന്ന് ഉദ്യോഗസ്ഥരെത്തി സുരക്ഷാ മുന്നറിയിപ്പുകൾ സ്ഥാപിച്ച് ഭാരവാഹനങ്ങൾ വഴിതിരിച്ചു വിട്ടു. കലുങ്ക് പുനർനിർമിക്കാൻ എസ്റ്റിമേറ്റെടുത്ത് സർക്കാരിലേക്കു നൽകിയതായി അസിസ്റ്റന്റ് എൻജിനിയർ പറഞ്ഞു. വർഷങ്ങൾ പഴക്കമുള്ള കലുങ്കിലൂടെ അമിതഭാരം കയറ്റി വാഹനങ്ങൾ പോകുന്നതാണ് കലുങ്ക് തകരാൻ കാരണമെന്ന് പറയുന്നു.
ഒറവയ്ക്കൽ- കൂരാലി റോഡിലെ കലുങ്ക് തകർന്നു
02:02 AM May 28, 2023 | Deepika.com