നാടൻപന്തുകളി ഫൈനൽ ഇന്ന്
02:02 AM May 28, 2023 | Deepika.com
പാറന്പുഴ: ഫ്രണ്ട്സ് നേറ്റീവ് ബോൾ ക്ലബ് പാറന്പുഴയും നാടൻപന്തുകളി സ്നേഹികൾ ഓർഗനൈസേഷനും ചേർന്ന് നടത്തുന്ന നാടൻപന്തുകളിയുടെ ഫൈനലിൽ ഇന്ന് രണ്ടിന് പാറന്പുഴ മൈതാനത്ത് കന്പംമേട് ടീമും പാറന്പുഴ ടീമും തമ്മിൽ ഏറ്റുമുട്ടും. വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി.ടി. സോമൻകുട്ടി ഉദ്ഘാടനം ചെയ്യും. സമ്മാനദാനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിക്കും.