അതിരമ്പുഴ: മണിപ്പുര്‍ ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവ ദേവാലയങ്ങള്ക്കെതിരേയും ക്രൈസ്തവര്‍ക്കെതിരേയും നടക്കുന്ന അക്രമങ്ങളില്‍ അതിരമ്പുഴ വിമലഗിരി വാര്‍ഡ് അസോസിയേഷന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിമലഗിരി വാര്‍ഡ് അസോസിയേഷന് പ്രസിഡന്റ് ജിജി കല്ലുംപുറം അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ രഞ്ജിത്ത് ജേക്കബ് തുരുത്തുമാലി, ബെന്നി മാത്യു പാക്കത്തുകുന്നേല്‍, പി.ജെ മാത്യു പൊടിമറ്റത്തില്‍, എം.വി. തോമസ് മുണ്ടപ്ലാക്കല്‍, അജിത്ത് ജോണ്‍ മാതിരംപുഴ, ഡെന്നീസ് തോമസ് കല്ലുംപുറം, ജോഷി പുറക്കരി തുടങ്ങിയവര്‍
പ്രസംഗിച്ചു.
ക്രൈസ്തവര്‍ക്കെതിരായ ആക്രമണത്തിൽ പ്രതിഷേധം
01:57 AM May 28, 2023 | Deepika.com