ശുചീകരണം നടത്തി
01:57 AM May 28, 2023 | Deepika.com
മണർകാട്: മാലിന്യം മുക്ത കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ മനോഹരം മണർകാട് എന്ന പേരിൽ സമഗ്ര ശുചീകരണ പ്രവർത്തനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ ഫിലിപ്പ് കിഴക്കേ പറമ്പിൽ, പ്രോഗ്രാം കൺവീനർ ജാക്സൺ മാത്യു എന്നിവർ പ്രസംഗിച്ചു.