അപകടകരമായ മരങ്ങള്‍ വെട്ടണം
01:57 AM May 28, 2023 | Deepika.com
ചങ്ങനാശേരി: ദുരന്തനിവാരണം മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുജനങ്ങളുടെ സുരക്ഷാര്‍ഥം സ്വകാര്യവ്യക്തികളുടെ പുരയിടത്തില്‍ അപകടകരമായി നില്ക്കുന്ന മരങ്ങള്‍ വസ്തു ഉടമകള്‍ തന്നെ മുറിച്ചു മാറ്റേണ്ടതാണ്. കാടുമൂടിക്കിടക്കുന്ന പറമ്പുകള്‍ വൃത്തിയാക്കി ക്ഷുദ്രജീവികളുടെ ഉപദ്രവം ഒഴിവാക്കേണ്ടതാണ്. അല്ലാത്തപക്ഷം നഗരസഭ പിഴയടക്കം നടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.