കറുകച്ചാൽ: വെള്ളാവൂർ-പ്ലാക്കൽപടി റോഡ് പിഎംജിഎസ്വൈ പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിന് 11.27 കോടി രൂപയുടെ അന്തിമ അനുമതി ലഭിച്ചതായി ചീഫ് വിപ്പ് എൻ. ജയരാജ് എംഎൽഎ അറിയിച്ചു. 5.5 മീറ്റർ വീതിയിൽ ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമിക്കുന്ന റോഡിൽ നിലവിലെ പഴയ പാലങ്ങൾക്ക് പകരം പാലങ്ങൾ, സംരക്ഷണ ഭിത്തികൾ, ഓടകൾ എന്നിവയെല്ലാം നിർമിക്കും.
നിർമാണത്തിനുശേഷം അടുത്ത അഞ്ചുവർഷത്തേക്കുള്ള പരിപാലനത്തിനായി ഒരുകോടി രൂപയും അധികമായി അനുവദിച്ചിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും. റോഡ് കടന്നു പോകുന്ന പഞ്ചയാത്തുകൾ, തദ്ദേശവാസികൾ, വിവിധ വകുപ്പ് അധികൃതർ തുടങ്ങിയവരുടെ സഹകരണത്തോടെ റോഡ് നിർമാണം എത്രയും വേഗത്തിൽ പൂർത്തിയാക്കുമെന്ന് ചീഫ് വിപ്പ് അറിയിച്ചു.
വെള്ളാവൂർ-പ്ലാക്കൽപടി റോഡിന് 11.27 കോടി രൂപ
01:57 AM May 28, 2023 | Deepika.com