നെടുംകുന്നം: സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോനാ പള്ളിയുടെ ഇടവക ദിനാഘോഷങ്ങള്‍ ഇന്ന് മൂന്നിന് നടക്കും. ഇടവകയിലെ വിശ്വാസികള്‍ക്കൊപ്പം ഇടവകയിലെ വിവിധ സ്ഥാപനങ്ങളായ കര്‍മലീത്താ മഠം, സെന്റ് തെരേസാസ് സ്കൂള്‍, വിന്‍സെന്‍ഷ്യന്‍ ആശ്രമം മൈലാടി, സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് സിബിഎസ്ഇ സ്കൂള്‍, സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് സ്കൂള്‍ ഓഫ് എഡ്യുക്കേഷന്‍, മദര്‍ തെരേസാ ഹോം, സഞ്ജീവനി പുനരധിവാസ കേന്ദ്രം എന്നിവിടങ്ങളില്‍നിന്നുള്ളവരും പങ്കെടുക്കും.
അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. വികാരി ഫാ. വര്‍ഗീസ് കൈതപ്പറമ്പില് അധ്യക്ഷത വഹിക്കും. സിജു ആലഞ്ചേരി മുഖ്യപ്രഭാഷണം നടത്തും.
ഇടവകയിലെ മുതിര്‍ന്ന വൈദികര്‍, വിവാഹത്തിന്റെ 50, 25 ജൂബിലി ആഘോഷിക്കുന്നവര്‍, വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളവര്‍ എന്നിവരെ ആദരിക്കും.
നെടുംകുന്നം പള്ളിയില്‍ ഇന്ന് ഇടവക ദിനാഘോഷം
01:54 AM May 28, 2023 | Deepika.com