പായിപ്പാട്: ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിയും ദീപിക ബാലസഖ്യം ചങ്ങനാശേരി മേഖലയും സംയുക്തമായി പായിപ്പാട് ഗവണ്മെന്റ് യുപിഎസില്‍ കൗമാര ശക്തീകരണം കൗമാരപ്പട്ടം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ ജെസി തോമസ് അധ്യക്ഷത വഹിച്ചു.
കുട്ടികളില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 27 അങ്കണവാടികള്‍ക്ക് ഗ്രോ ബാഗും വിത്തും ഡിസിഎല്‍ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ വര്‍ഗീസ് കൊച്ചുകുന്നേല്‍ അങ്കണ്‍വാടി ടീച്ചര്‍ മേഴ്സി ആഞ്ജലോയ്ക്കു നല്കി ഉദ്ഘാടനം ചെയ്തു. റേഡിയോ മീഡിയ വില്ലേജ് കൊല്ലാപുരം സബ്സ്റ്റേഷന്റെ ഉദ്ഘാടനം റേഡിയോ മീഡിയ വില്ലേജ് സ്റ്റേഷന് പ്രോഗ്രാം ഹെഡ് വിപിന്‍രാജ് നിര്‍വഹിച്ചു.
അങ്കണവാടികള്‍ക്കുള്ള റേഡിയോ ഡിസിഎല്‍ മേഖല ഓര്‍ഗനൈസര്‍ ജോഷി കൊല്ലാപുരം അങ്കണവാടി ടീച്ചര്‍ പുഷ്പലതയ്ക്ക് നല്കി ഉദ്ഘാടനം ചെയ്തു. പതിനാലാം വാര്‍ഡ് മെംബര്‍ ഡാര്‍ലി ടെജി, സ്കൂള്‍ ഹെഡ്മാസ്റ്റര് പി.ജി. മനോജ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അനു മാത്യു, ജാഗ്രത സമിതി കോഓര്‍ഡിനേറ്റര്‍ എന്‍.വി. വിനുമോള്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്ബി കോളജ് അസിസ്റ്റന്റ് പ്രഫസര്‍ ജാന്സന് ജോസഫ് ക്ലാസ് നയിച്ചു.
കൗമാര ശക്തീകരണം
01:54 AM May 28, 2023 | Deepika.com