ഞീഴൂർ: പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് രജത ജൂബിലി വാർഷിക ആഘോഷം പഞ്ചായത്ത് ഹാളിൽ മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ പി.ആർ. സുഷമ അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം നളിനി രാധാകൃഷ്ണൻ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ബീന ഷിബു, ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷൻ രാഹുൽ പി. രാജ്, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ലില്ലി മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. രജത ജൂബിലി വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സാംസ്കാരിക ഘോഷയാത്ര നടത്തി. ഹരിത കർമസേന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.
സിഡിഎസ് രജത ജൂബിലി വാർഷിക ആഘോഷം നടത്തി
01:49 AM May 28, 2023 | Deepika.com