മുണ്ടക്കയം: കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളെ തകർത്തെറിഞ്ഞ മഹാപ്രളയം കഴിഞ്ഞു രണ്ടു ബജറ്റുകൾ അവതരിപ്പിച്ചിട്ടും കൂട്ടിക്കലിനെ തഴഞ്ഞ സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ചും ഇതുവരെ പ്രളയബാധിത മേഖലയിലേക്ക് തിരിഞ്ഞുപോലും നോക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനെ വഞ്ചിക്കുകയാണെന്നും ആരോപിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി നടത്തുമെന്നു കോണ്‍ഗ്രസ് കൂട്ടിക്കല്‍ മണ്ഡലം പ്രസിഡന്റ് ജിജോ കാരക്കാട്ട്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിയാദ് കൂട്ടിക്കല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇനി ഒരു മഴക്കാലം നാടിനെ തകര്‍ക്കാതിരിക്കാന്‍ നടപ്പിലാക്കേണ്ട പുല്ലകയാര്‍ പുനര്‍ജ്ജനി പദ്ധതി എല്‍ഡിഎഫ് ഭരിക്കുന്ന കൂട്ടിക്കല്‍ പഞ്ചായത്ത് ഭരണസമിതി അട്ടിമറിച്ചിരിക്കുകയാണ്. കോട്ടയം- ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തായാർ ഈസ്റ്റ് പാലം തകർന്നതോടെ പ്രദേശവാസികൾ കടുത്ത യാത്ര ദുരിതത്തിലാണ്.
പ്രായത്തിൽ പാലം തകർന്നതിനുശേഷം രണ്ടു ബജറ്റുകൾ കഴിഞ്ഞുപോയെങ്കിലും ഒരു രൂപ പോലും അനുവദിക്കാത്ത സർക്കാർ നടപടി പ്രളയബാധ്യത മേഖലയോടുള്ള തികഞ്ഞ അവഗണനയാണെന്നു നേതാക്കൾ കുറ്റപ്പെടുത്തി.
സര്‍ക്കാരിന്റെ തെറ്റായ നിരവധി വിഷയങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 10.30 മുതല്‍ കൂട്ടിക്കലില്‍ ശയനപ്രദക്ഷിണവും തുടര്‍ന്നു പഞ്ചായത്തോഫീസ് മാര്‍ച്ചും നടത്തുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ശയനപ്രദക്ഷിണം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.എം. മുഹമ്മദ് ഇല്യാസും പഞ്ചായത്തോഫീസ് മാര്‍ച്ച് ഡിസിസി ജനറല്‍ സെക്രട്ടറി ജോമോന് ഐക്കരയും ഉദ്ഘാടനം ചെയ്യുമെന്നു ഭാരവാഹികള്‍ അറിയിച്ചു. കെ.ആര്. രാജി, റെജി വാര്യാമറ്റം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പ്രളയാനന്തര കൂട്ടിക്കലിനോട് അവഗണന: കോണ്‍ഗ്രസിന്റെ ശയനപ്രദക്ഷിണവും മാര്‍ച്ചും നാളെ
01:43 AM May 28, 2023 | Deepika.com