സൗജന്യ മെഡിക്കൽ ക്യാമ്പ്
01:37 AM May 28, 2023 | Deepika.com
മുണ്ടക്കയം: കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബുമായി സഹകരിച്ച് മുണ്ടക്കയം സെന്റ് മേരീസ് പള്ളി സെന്റ് വിൻസെന്റ് ഡിപോൾ കോൺഫറൻസ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. ഇന്നു രാവിലെ ഒന്പതു മുതൽ ഉച്ചയ്ക്ക് 1.30വരെ കൂട്ടിക്കൽ റോഡിലെ പതിനഞ്ചിൽ ഹെൽത്ത് ക്ലിനിക്കിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ബ്രദർ ചാക്കോ ജോസഫ് അധ്യക്ഷത വഹിക്കും. സെന്റ് മേരീസ് പള്ളി വികാരി ഫാ. ടോം ജോസ് ഉദ്ഘാടനം ചെയ്യും.