രാമപുരം: കുറുക്കന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കു പറ്റിയ ബേബി മാത്യു നടുവിലാമാക്കല്‍ രാമപുരം ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സയിൽ തുടരുന്നു.
രാമപുരത്തും പരിസര പ്രദേശങ്ങളിലുമായി ഏക്കര്‍ കണക്കിന് പുരയിടമാണ് കാട് പിടിച്ച് കിടക്കുന്നത്. കുറുക്കനും മുള്ളന്‍ പന്നിയും അടക്കമുള്ള വന്യജീവികള്‍ ചെറുകാടുകളില്‍ കൂട്ടമായാണ് വസിക്കുന്നത്.
വളക്കാട്ടുകുന്നില് കുറുക്കന്റെ കടിയേറ്റ മാത്തുക്കുട്ടിയുടെ പുരയിടത്തിന് സമീപം ഇരുപതു വര്‍ഷത്തില്‍ കൂടുതലായി കാട് പിടിച്ച് കിടക്കുന്ന മറ്റൊരു പുരയിടമുണ്ട്. അവിടെനിന്നുമാണ് കുറുക്കന് ഇറങ്ങുന്നതെന്ന് മാത്തുക്കുട്ടി പറയുന്നു. കാടുപിടിച്ച് കിടക്കുന്ന സ്ഥലങ്ങള്‍ അടിയന്തരമായി വെട്ടിത്തെളിക്കാന്‍ നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കുറുക്കന്റെ ആക്രമണം: രാമപുരം നിവാസികള്‍ ജാഗ്രതയില്‍
01:37 AM May 28, 2023 | Deepika.com