അരുവിത്തുറ: എംജി യൂണിവേഴ്സിറ്റി ബിരുദ പ്രോഗ്രാമുകളുടെ ഫല പ്രഖ്യാപനത്തിൽ അരുവിത്തുറ സെന്റ് ജോർജ് കോളജിന് 17 റാങ്കുകളും മൂന്ന് എസ് ഗ്രേഡും 33 എ പ്ലസുകളുമായി തിളക്കമാർന്ന വിജയം.
ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും വിജയം നേടാൻ പ്രാപ്തമാക്കിയ അധ്യാപകരെയും മാതാപിതാക്കളെയും കോളജ് മാനേജർ റവ. ഡോ. അഗസ്റ്റിൻ പാലക്കപറമ്പിൽ, പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ്, ബർസാറും കോഴ്സ് കോ-ഓർഡിനേറ്ററുമായ ഫാ.ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ എന്നിവർ അഭിനന്ദിച്ചു.
എംജി ബിരുദ ഫലം: അരുവിത്തുറ കോളജിന് റാങ്കുകളുടെ തിളക്കം
01:37 AM May 28, 2023 | Deepika.com