കണ്ണൂർ: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി സ്കൂളുകളിലെ കുടിവെള്ള വിതരണ സംവിധാനം പരിശോധിക്കുന്നതിനായി കണ്ണൂര്‍ കോര്‍പറേഷന്റെ നേതൃത്വത്തിൽ ജലപരിശോധന ക്യാമ്പ് നടത്തി.
കണ്ണൂര്‍ കോര്പറേഷന് കംപ്ലീറ്റ് അക്വാസൊല്യൂഷന് കണ്ണൂര്‍, വാട്ടര്‍ലാബ് കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. കണ്ണൂര്‍ മുനിസിപല്‍ ഹൈസ്കൂളില്‍ നടന്ന പരിപാടി മേയര്‍ ടി.ഒ. മോഹനന് ഉദ്ഘാടനം ചെയ്തു. കോര്പറേഷന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സുരേഷ് ബാബു എളയാവൂര് അധ്യക്ഷത വഹിച്ചു.
ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം.പി. രാജേഷ് പ്രസംഗിച്ചു. കോര്പറേഷന് പരിധിയിലെ എൺപതോളം സ്കൂളുകൾ ജലപരിശോധ ക്യാമ്പിൽ പങ്കെടുത്തു.
ജലപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
01:31 AM May 27, 2023 | Deepika.com