മ​ട്ട​ന്നൂ​രി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു

01:31 AM May 27, 2023 | Deepika.com
മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​രി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. മ​ട്ട​ന്നൂ​ർ-ത​ല​ശേ​രി റോ​ഡി​ൽ ലി​ങ്ക്സ് മാ​ളി​ന് മു​ന്നി​ൽ ഇ​ന്ന​ലെ ഉ​ച്ചക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ​യാ​യി​രുന്നു സം​ഭ​വം. ത​ല​ശേ​രി ഭാ​ഗ​ത്ത് നി​ന്ന് മ​ട്ട​ന്നൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന മാ​രു​തി കാ​റി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് നി​ന്നു പു​ക ഉ​യ​രു​ക​യാ​യി​രു​ന്നു.
പു​ക ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട കാ​ർ യാ​ത്രി​ക​ർ കാ​ർ നി​ർ​ത്തി പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ് മ​ട്ട​ന്നൂ​രി​ൽ നി​ന്ന് അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ​യ​ണ​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടിത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു. തീ​പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ട്ട​ന്നൂ​ർ-ത​ല​ശേ​രി റോ​ഡി​ൽ അ​ൽ​പ്പ​നേ​രം ഗ​താ​ഗ​തം ത​ട​സ​പെ​ട്ടു.