കൊച്ചി: എറണാകുളം അയ്യപ്പൻകോവിലിലെ അയ്യപ്പസ്വാമിയുടെയും ഗണപതിയുടെയും പ്രതിഷ്ഠാദിനവും ധ്വജപ്രതിഷ്ടാദിനവും തിങ്കളാഴ്ച മേൽശാന്തി പി.എ. സുധിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. ക്ഷേത്രത്തിലെ പതിവ് ചടങ്ങുകൾക്ക് പുറമെ നീരാഞ്ജന പ്രദക്ഷിണവും ശനിദോഷ നിവാരണഹവനവും കലശാഭിഷേകവുമുണ്ടാകുമെന്ന് ശ്രീനാരായണ ധർമസമാജം ദേവസ്വം മാനേജർ ഇ. രാജീവൻ അറിയിച്ചു. പുലർച്ചെ നാലരയ്ക്ക് പള്ളിയുണർത്തൽ, അഞ്ചിന് നിർമാല്യദർശനം, അഭിഷേകം, ഏഴിന് അയ്യപ്പഭാഗവത പാരായണം, ഏഴരയ്ക്ക് ശനിദോഷ നിവാരണഹവനം. 8.15 ന് എഴുന്നള്ളിപ്പ് തുടർന്ന് നീരാഞ്ജന പ്രദക്ഷിണം, പത്തിന് കലശാഭിഷേകവും തുടർന്ന് പുഷ്പാഭിഷേകവും നടക്കും.
ഉച്ചയ്ക്ക് 12നു ഉച്ചപൂജയെ തുടർന്ന് പ്രസാദ ഊട്ട്. വൈകിട്ട് അഞ്ചിന് നടതുറപ്പ്, ഏഴിന് തിരുവാഭരണം ചാർത്തി ദീപാരാധന, തുർന്ന് കലാപരിപാടികൾ. രാത്രി എട്ടിന് അത്താഴപൂജ, എഴുന്നള്ളിപ്പ്, ഹരിവരാസനം.
എറണാകുളം അയ്യപ്പൻകോവിലിൽ പ്രതിഷ്ഠാദിന മഹോത്സവം
01:08 AM May 27, 2023 | Deepika.com