കിഴക്കമ്പലം : റോഡിന് വീതി കൂട്ടാൻ പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രലിന്റെ കിഴിലുള്ള പടിഞ്ഞാറെ മോറയ്ക്കാല സെന്റ് തോമസ് ചാപ്പലിന്റെ മുറ്റവും മതിലും പൊളിച്ച് അരികിലെ സ്ഥലം വിട്ടു നൽകി. 23 മീറ്റർ നീളത്തിൽ ഒന്നര മീറ്റർ വീതിയിലാണ് റോഡിന് സ്ഥലം വിട്ടു നൽകിയത്.
തിരക്കേറിയ മോറയ്ക്കാല-കാക്കനാട് പൊതുമരാമത്ത് റോഡ് വികസനവുമായി ബന്ധപ്പെട്ട് കുന്നത്തുനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയ് ഔസേഫ് , കത്തീഡ്രൽ വികാരി റവ. ഡോ. സി.പി. വർഗീസ്, ചാപ്പൽ ട്രസ്റ്റിമാരായ രാജു പൊയ്ക്കാട്ടിൽ , ബിജു പാപ്പച്ചൻ എന്നിവരും ഭരണ സമിതിയംഗങ്ങളും ചേർന്ന് നടത്തിയ ചർച്ചയെ തുടർന്നാണ് റോഡിന് വീതി കൂട്ടാൻ സൗജന്യമായി സ്ഥലം വിട്ടു നൽകിയത്.
റോഡ് വീതി കൂട്ടാൻ പള്ളിവക സ്ഥലം സൗജന്യമായി വിട്ടുനൽകി
01:08 AM May 27, 2023 | Deepika.com