പെരുമ്പാവൂര്‍: മുടക്കുഴ സര്‍വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷവും 39 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ബാങ്ക് സെക്രട്ടറി മേഴ്സി പോളിനുള്ള യാത്രയയപ്പ് സമ്മേളനവും ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ജോഷി തോമസ്, പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചന് എന്നിവര്‍ അറിയിച്ചു.
എല്‍ദോസ് കുന്നപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് ജോഷി തോമസ് അധ്യക്ഷത വഹിക്കും.
46 ലാപ്ടോപ്പുകൾ നൽകും
പറവൂർ: 13 സ്കൂളുകളിൽനിന്നു ലഭിച്ച അപേക്ഷ പരിഗണിച്ച് 46 ലാപ് ടോപ്പ് കംപ്യൂട്ടറുകൾ വാങ്ങിക്കുവാൻ 16.20 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി.സതീശൻ അറിയിച്ചു. സ്കൂളുകൾ തുറക്കുന്നതോടുകൂടി ലാപ്ടോപുകൾ സ്കൂളുകൾക്ക് വിതരണം ചെയ്യണമെന്ന് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദേശം നൽകിയതായും പ്രതിപക്ഷ നേതാവ് അറിയിച്ചു
മുടക്കുഴ സഹ. ബാങ്ക് ശതാബ്ദി ആഘോഷങ്ങൾക്ക് 30ന് തുടക്കം
01:08 AM May 27, 2023 | Deepika.com