കൊച്ചി: എറണാകുളം പ്രസ് ക്ലബ് അംഗങ്ങളുടെ മക്കള്‍ക്കായി പഠനോപകരണങ്ങള്‍ നല്കുന്ന എഡ്യുപ്രസ് പദ്ധതിയുടെ വിതരണോദ്ഘാടനം മേയര്‍ എം. അനില്‍കുമാര്‍ നിര്‍വഹിച്ചു. പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് എം.ആര്. ഹരികുമാര്‍ അധ്യക്ഷത വഹിച്ചു.
സ്പോണ്‍സര്‍മാരായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് ജനറല്‍ മാനേജര്‍ സുജിത് ചന്ദ്രകുമാര്‍, കിന്‍ഡര്‍ ഹോസ്പിറ്റല്‍ ജിഎം പ്രമോഷന്‍സ് എസ്. ശ്രീജിത്ത്, പ്രസ് ക്ലബ് സെക്രട്ടറി എം. സൂഫി മുഹമ്മദ്, ട്രഷറര്‍ മനു ഷെല്ലി എന്നിവര്‍ പ്രസംഗിച്ചു.
എഡ്യുപ്രസ്: പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
01:06 AM May 27, 2023 | Deepika.com