കൊച്ചി: വരാപ്പുഴ അതിരൂപത മതാധ്യാപക സംഗമം ഡിഡാക്കെ 2023 നാളെ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലുവരെ എറണാകുളം പാപ്പാളി ഹാളില്‍ നടക്കും.
രാവിലെ 10ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം നിര്‍വഹിക്കും. അതിരൂപത മതബോധന കമ്മീഷന് ഡയറക്ടര്‍ ഫാ. വിന്‍സെന്റ് നടുവിലപറമ്പില്‍, സെക്രട്ടറി എന്‍.വി. ജോസ് നടുവിലവീട്ടില്‍ എന്നിവര്‍ പ്രസംഗിക്കും. മതബോധന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ മതാധ്യാപകരെ ഉപഹാരം നല്കി ആദരിക്കും.അതിരൂപത മതബോധന ഡയറക്ടറി ഗുരുനാഥന് ആര്‍ച്ച്ബിഷപ് പ്രകാശനം ചെയ്യും. വിവിധമത്സരങ്ങളില്‍ അതിരൂപതാ തലത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. തുടര്‍ന്ന് ഫാ. വിബിന് ചൂതംപറമ്പില്‍ നയിക്കുന്ന ധ്യാനം, ഉച്ചയ്ക്ക് 2.30 ന് ഡയറക്ടര്‍ ഫാ. വിന്‍സെന്റ് നടുവിലപറമ്പില്‍ നയിക്കുന്ന ഓറിയന്റേഷന്‍ ക്ലാസ്, അടുത്ത അധ്യയന വര്‍ഷത്തെ കര്‍മപദ്ധതികളെക്കുറിച്ചുള്ള വിശദീകരണവും ചര്‍ച്ചകളും നടക്കും.
ഡിഡാക്കെ 2023: അതിരൂപത മതാധ്യാപക സംഗമം നാളെ
01:06 AM May 27, 2023 | Deepika.com