മൂവാറ്റുപുഴ: റാക്കാട് ഗവ. യുപി സ്കൂളിൽ ജൂണിയർ ലാംഗ്വേജ് ഹിന്ദി താത്കാലിക അധ്യാപികയുടെ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും കോപ്പിയും സഹിതം 30ന് ഉച്ചയ്ക്ക് 12ന് അഭിമുഖത്തിനു ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.
മൂവാറ്റുപുഴ: കടാതി ഗവ. യുപി സ്കൂളിൽ പാർട്ട് ടൈം ഹിന്ദി (ജൂണിയർ) ഒഴിവുണ്ട്. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റും കോപ്പിയുമായി 30ന് രാവിലെ 11ന് സ്കൂളിൽ എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു.
മൂവാറ്റുപുഴ: പായിപ്ര ഗവ. യുപി സ്കൂളിൽ ഒഴിവുള്ള പാർട്ട് ടൈം ഹിന്ദി (ജൂണിയർ), എൽപിഎസ്ടി എന്നീ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റും കോപ്പിയുമായി 30ന് രാവിലെ 10ന് സ്കൂളിൽ ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.
കോതമംഗലം: മാർ അത്തനേഷ്യസ് കോളജിൽ എംഎസ്സി ബയോ ഇൻഫോർമാറ്റിക്സ് വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ സെക്രട്ടറി, എംഎ കോളജ് അസോസിയേഷൻ, കോതമംഗലം എന്ന വിലാസത്തിൽ മൂന്നിനകം അപേക്ഷിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോണ് : 0485-2822378, 2822512.
അധ്യാപക ഒഴിവ്
01:06 AM May 27, 2023 | Deepika.com