പാലക്കുഴ: പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ പാലക്കുഴ ഹയർ സെക്കൻഡറി സ്കൂളിലെ ഇരട്ടകൾ സൂസൻ തങ്കച്ചനും മരിയ തങ്കച്ചനും. ബയോളജി സയൻസായിരുന്നു ഇരുവരുടെയും വിഷയം. മരിയയ്ക്ക് 97.2 ശതമാനവും, സൂസന് 96.2 ശതമാനം മാർക്കും ലഭിച്ചു. ഇരുവർക്കും എസ്എസ്എൽസിക്കും ഫുൾ എ പ്ലസ് ലഭിച്ചിരുന്നു. പാലക്കുഴ മുണ്ടനാനിക്കൽ തങ്കച്ചൻ - ജിനി ദന്പതിമാരുടെ മക്കളാണ്.
വിദ്യാർഥികളെ ആദരിക്കും
മൂവാറ്റുപുഴ : നിർമല ഹയർ സെക്കൻഡറി സ്കൂളിൽ 29 മുതൽ 31 വരെ നടക്കുന്ന ഡിസിഎൽ തൊടുപുഴ പ്രവിശ്യാ പെറ്റ്സ് ക്യാന്പിൽ എസ്എസ്എൽസിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ ആദരിക്കും. 30ന് രാത്രി 8.15ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യും.
പങ്കെടുക്കാനാഗ്രഹിക്കുന്ന ജേതാക്കൾ 28ന് മുന്പ് 9497279347 എന്ന നന്പരിൽ ബന്ധപ്പെടണമെന്ന് പ്രവിശ്യാ കോ-ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ട് അറിയിച്ചു.
എ പ്ലസ് നേട്ടത്തിൽ ഇരട്ടകൾ
01:06 AM May 27, 2023 | Deepika.com