കല്ലൂർക്കാട്: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കല്ലൂർക്കാട് വില്ലേജ് ബ്രാഞ്ച് സൗജന്യ രോഗീസൗഹൃദ ഉപകരണ വിതരണ പദ്ധതിയുടെ ഉദ്ഘാടനവും കാൻസർ രോഗികൾക്കുള്ള ധനസഹായ വിതരണവും എൻഡോവ്മെന്റ് വിതരണവും നാളെ നടക്കും.
വൈകുന്നേരം 5.30ന് കാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഐആർസിഎസ് കല്ലൂർക്കാട് ബ്രാഞ്ച് ചെയർമാൻ ജേക്കബ് ജെ. വട്ടക്കുഴി അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഫ്രാൻസീസ് തെക്കേക്കര ധനസഹായ വിതരണം നിർവഹിക്കും.
ഐആർസിഎസ് മൂവാറ്റുപുഴ താലൂക്ക് ബ്രാഞ്ച് ചെയർമാൻ ജോർജ് എബ്രഹാം സമ്മാനദാനം നിർവഹിക്കും.
രോഗീസൗഹൃദ ഉപകരണ വിതരണം
01:06 AM May 27, 2023 | Deepika.com