കൊച്ചി: താന്തോണിത്തുരുത്തിനു സമീപത്തെ സാന്‍ഡല്‍വുഡ് ഐലന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന യാത്രാ ബോട്ടിനു തീപിടിച്ചു. വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്ന ബോട്ടാണ് ഭാഗികമായി കത്തി നശിച്ചത്. ഇന്നലെ രാവിലെ പത്തിനായിരുന്നു സംഭവം. വടുതല സ്വദേശി ഡെന്നി അലക്സ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഐലന്‍ഡ് ഡി കൊച്ചി എന്ന ബോട്ടിനാണ് തീ പിടിച്ചത്. ഈ സമയം ബോട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
വിവരം അറിഞ്ഞ് നാട്ടുകാരും കോസ്റ്റല്‍ പോലീസും മുളവുകാട് പോലീസും ക്ലബ് റോഡില്‍ നിന്നുള്ള ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി. മുക്കാല്‍ മണിക്കൂറിനകം തീയണയ്ക്കായി. നാലു മാസം മുമ്പ് കൊച്ചി സ്വദേശിയില്‍ നിന്നുമാണ് ഡെന്നി ബോട്ട് വാങ്ങിയത്. പ്രദേശത്ത് മത്സ്യബന്ധനത്തിനായി എത്തുന്നവര്‍ അവിടെ കൊതുകുതിരി കത്തിക്കുന്ന പതിവുണ്ടെന്ന് പോലീസ് പറഞ്ഞു.
അതില്‍ നിന്ന് തീ പടര്‍ന്നതാകാമെന്നാണ് നിഗമനം. ബോട്ടിന്റെ മുകള്‍ ഭാഗവും സീറ്റുകളും കത്തിനശിച്ചു. പത്തു ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. സംഭവത്തെ കുറിച്ച് മുളവുകാട് പോലീസ് അന്വേഷണം ആരംഭിച്ചു.
നിര്‍ത്തിയിട്ടിരുന്ന ബോട്ട് ഭാഗികമായി കത്തിനശിച്ചു
01:06 AM May 27, 2023 | Deepika.com