കൊച്ചി: കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് (കെ ഫോണ്‍ ) സംസ്ഥാനതല ഉദ്ഘാടനനോടനുബന്ധിച്ച് ജൂണ്‍ അഞ്ചിന് ജില്ലയില്‍ 14 നിയോജക മണ്ഡലങ്ങളിലും മണ്ഡലാടിസ്ഥാനത്തില്‍ ഉദ്ഘാടനം സംഘടിപ്പിക്കും.
അന്നുച്ചയ്ക്ക് മൂന്നിന് പരിപാടികള്‍ ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് നിര്‍വഹിക്കും. മണ്ഡലാടിസ്ഥാനത്തിലെ പരിപാടികളുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു. എഡിഎം എസ്. ഷാജഹാന്, തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷര്‍, സെക്രട്ടറിമാര്‍, കെ-ഫോണ്‍ ജില്ലാ കോ -ഓർഡിനേറ്റര്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന് പ്രതിനിധികള്‍, കെഎസ്ഇബി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കെ ഫോണ്‍: ജില്ലയിൽ മണ്ഡലം അടിസ്ഥാനത്തിലും ഉദ്ഘാടനം
01:03 AM May 27, 2023 | Deepika.com